cup
കോഴിക്കോട് നടന്ന കേരള കപ്പ് ഫുട്‌ബാൾ ടൂർണമെന്റിൽ ജേതാക്കളായ അയുദ്ധ് താനൂർ യൂണിറ്റ് ടീം

കോഴിക്കോട്: മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധ് സംഘടിപ്പിച്ച കേരള കപ്പ് ഫുട്‌ബാൾ ടൂർണമെന്റിൽ അയുദ്ധ് താനൂർ യൂണിറ്റ് ജേതാക്കളായി. ഫൈനലിൽ അയുദ്ധ് കാഞ്ഞങ്ങാട് യൂണിറ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കോഴിക്കോട് അരീന ടർഫിൽ നടന്ന ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നായി 10 ടീമുകൾ പങ്കെടുത്തു. സമാപന ചടങ്ങിൽ മുൻ ഫുട്‌ബാൾ താരം സി.കെ.ജയചന്ദ്രൻ ട്രോഫി സമ്മാനിച്ചു. ബ്രഹ്മചാരിമാരായ വേദവേദ്യാമൃത ചൈതന്യ, നാരായണാമൃത ചൈതന്യ, അയുദ്ധ് ഭാരവാഹികളായ വിവേക് വിജയൻ, ഹരി വിജയ്, കെ.പി ദീപേഷ് എന്നിവരും പങ്കെടുത്തു.