കുന്ദമംഗലം: കാരന്തൂർ പാറ്റേൺ സ്പോർട്ട്സ് ആർട്സ് ആൻഡ് ആർട്സ് സൊസൈറ്റിയുടെ പുതിയ ടീം ജഴ്സി പ്രകാശനം ചെയ്തു. പ്രമുഖ വാഹന വിതരണ കമ്പനിയായ ഇറാം മോട്ടോർസാണ് ജഴ്സിയുടെ പ്രായോജകർ. കുന്ദമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ

തെരുവലത്ത് ഉദ്ഘാടനം ചെയ്തു. സൂര്യ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ഷക്കീബ് കൊളക്കാടൻ (സി.ആർ.എം ഇറാം മോട്ടോർസ്), ഡോ.മനോജ് പി.സമുവൽ (എക്സിക്യൂട്ടീവ് ഡയറക്ടർ, സി.ഡബ്ളി.യു.ആർ.ഡി.എം),എ.മൂസ ഹാജി (പാറ്റേൺ പ്രസിഡന്റ്) , സി.യൂസഫ് (പാറ്റേൺ ജനറൽ സെക്രട്ടറി),പി. അഹമ്മ ശരീഫ് , എൻജിനീയർ മുസ്തഫ തടത്തിൽ, വി.പി.നസീർ, പി.എൻ.ശശിധരൻ,മൊയ്തീൻ കോയ കണിയാറക്കൽ, റബീഖ് പാറ്റയിൽ, ശ്രീനു മൂത്തേറ്റ് മണ്ണിൽ,അബൂബക്കർ തല്ലശ്ശേരി, ടി.പി.നിധീഷ് എന്നിവർ പ്രസംഗിച്ചു.

നാസർ കാരന്തൂർ സ്വാഗതവും പി.ഹസൻ ഹാജി നന്ദിയും പറഞ്ഞു.