കോഴിക്കോട്: വെറുപ്പും വിദ്വേഷവും അകറ്റി മനുഷ്യ മനസുകൾ ഒന്നിക്കണമെന്ന് ഡോ.എം.പി.അബ്ദുസമദ് സമദാനി എം.പി. മനസിന്റെ പിരിമുറക്കം കുറയ്ക്കാൻ മനസ് അയച്ചുവിടണമെന്നും ലോക സ്‌കീസോഫ്രീനിയ ദിനത്തിൽ മനഃശാന്തി ഹോസ്പിറ്റലിൽ നടന്ന ബോധവത്കരണം ഉദഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മനഃശാന്തി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ന്യൂറോ സൈക്യാട്രിസ്റ്റും ഡയറക്ടറുമായ ഡോ.അനീസ് അലി രചിച്ച 'മനസിലുണ്ട് കാര്യം ' എന്ന പുസ്തകം സമദാനി പ്രകാശനം ചെയ്തു. ഫാറൂഖ് കോളേജ് ട്രെനിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജൗഹർ പുസ്തകം ഏറ്റുവാങ്ങി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ നവാസ് പൂനൂർ അധ്യക്ഷത വഹിച്ചു. പ്രമുഖ മനഃശാസ്ത്ര വിദഗ്ദ്ധനും മനഃശാന്തി ഹോസ്പിറ്റൽ ചെയർമാനുമായ പ്രൊഫ.മുഹമ്മദ് ഹസൻ സമദാനിക്ക് ഉപഹാരം നൽകി. മാദ്ധ്യമ പ്രവർത്തകൻ ശഫീഖ് പന്നൂർ പുസ്തകം പരിചയപ്പെടുത്തി. സൈക്യാട്രിസ്റ്റ് ഡോ.വി.വി ശദാശിവൻ ക്ലാസെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഫറോക്ക് ബ്രാഞ്ച് പ്രസിഡന്റ് ഡോ.സലീന പങ്കെടുത്തു. ഡോ.അനീസ് അലി സ്വാഗതവും സൈക്കോളജിസ്റ്റ് റജുല അനീസ് നന്ദിയും പറഞ്ഞു.