എടച്ചേരി: തൂണേരിപഞ്ചായത്ത് കെ.എസ്.എസ്.പി.യു.വിന്റെ നേതൃത്വത്തിൽ എസ്.കെ.പൊറ്റക്കാട്ട് അവാർഡ് നേടിയ അനുപാട്യംസിനെ അനുമോദിച്ചു. പ്രസിഡന്റ് പി.കെ.സുജാത അദ്ധ്യക്ഷത വഹിച്ചു. എം.സി.നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് പി.കരുണാകര കുറുപ്പ്, എം.പി.സഹദേവൻ, വി. രാജലക്ഷ്മി, കെ.രാജൻ, എം.ശങ്കരൻ , ടി.പി.അബ്ദുള്ള, സി. സരസ്വതി, കെ.സുധീർ , കെ.ഹേമചന്ദ്രൻ ,എം.ബാലരാജൻ എന്നിവർ പ്രസംഗിച്ചു.