1
ഓഫീസ്സർ കെ.കെ ശിഖിലേഷ് കിണറ്റിലിറങ്ങി .

പേരാമ്പ്ര: കിണറ്റിലകപ്പെട്ട പശുവിനേയും രക്ഷിക്കാനായി കിണറ്റിലിറങ്ങിയവരെയും അഗ്നിരക്ഷാ
സേന രക്ഷപ്പെടുത്തി .പെരുവണ്ണാമൂഴി താഴത്തുവയലിൽ എഴുത്തുപുരയ്ക്കൽ സനലിന്റെ വീട്ടിലെ 65 അടി താഴ്ചയും,15 അടിയോളം വെള്ളമുള്ളതുമായ കിണറ്റിൽ വീണ പശുവിനേയും അതിനെ രക്ഷപ്പെടുത്തുന്നതിനായി കിണറ്റിലിറങ്ങിയ സന്തോഷ് കെ.സി ഷാജി എന്നിവരെയുമാണ് പേരാമ്പ്ര അഗ്നിരകഷാനിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.കെ ശിഖിലേഷ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസ്സർ സി.പി ഗിരീശൻ
അസി.സ്റ്റേഷൻ ഓഫീസ്സർ പി സി പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസ്സർമാരായ അൻവർ സാലിഹ് ,ഷിഗിൻ ചന്ദ്രൻ കെ അജേഷ്,ഹോംഗാർഡ് രാജീവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി