സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും ബേക്കറികളിലുമായി നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. ഇവ പിടിച്ചെടുത്ത് നശിപ്പിക്കുകയും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശിക്കുകയും ചെയ്തു. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.
ഹോട്ടൽ ഫിനിക്സ്, ഫെയ്മസ് ബേക്കറി, ഉഡുപ്പി ഹോട്ടൽ, അക്കു ടീ ഷോപ്പ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായതും, ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾ കണ്ടെത്തി കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ടി.കെ.രമേശ് അറിയിച്ചു.

പരിശോധനയിൽ നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്.സന്തോഷ്‌കുമാർ ജെ.എച്ച്.ഐ മാരായ പി.എസ്.സവിത, പി.എസ്.സുധീർ, വി.കെ.സജീവ് എന്നിവർ പങ്കെടുത്തു.