3
ലോക സ്‌കിസോഫ്രീനിയ ദിനാചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ഐ.എം.എ ഹാളിൽ തണലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത്‌ ആൻഡ് ന്യൂറോ സയൻസ് മുൻ ഡയറക്ടർ ഡോ.കെ.ആർ. ബാലകൃഷ്ണൻ സംസാരിക്കുന്നു

കോഴിക്കോട്: തണൽ ആത്മഹത്യ പ്രതിരോധ കേന്ദ്രം, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്, ഐ.എം.എ കേരള സ്റ്റേറ്റ് കമ്മിറ്റി ഫോർ മെന്റൽ ഹെൽത്ത്, ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രിക് റിഹാബിലിറ്റേഷൻ സംയുക്തമായി ലോക സ്കീസോഫ്രീനിയ ദിനാചരണം നടത്തി.

വേൾ‌ഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെക്രട്ടറി ജനറൽ ഡോ.വി.കെ രാധാകൃഷ്ണൻ മുഖ്യത്ഥിയായിരുന്നു. സ്കീസോഫ്രീനിയ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സകൾ തുടങ്ങിയവ പൊതുജനങ്ങളിൽ എത്തിക്കുന്നതിനാണ് ബോധവത്ക്കരണം. വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തിന്റെയും ലോകാരോഗ്യസംഘടനയുടെയും ആഹ്വാനാനുസരണമാണ് എല്ലാ വർഷവും മെയ് 24 സ്കീസോഫ്രീനിയ ദിനമായി ആചരിക്കുന്നത്.