പേരാമ്പ്ര: കുട്ടികളുടെ കാർഷികാഭിരുചിയിൽ കതിരണിഞ്ഞ ജാനകീ വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ 'കതിരണിയും പാടം' പദ്ധതിയുടെയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ 'നിറവ്' പദ്ധതിയുടെയും ഭാഗമായി ഒന്നര ഏക്കർ പാടത്ത് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റാണ് നെല്ല് വിളയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം അരവിന്ദാക്ഷൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.എച്ച് സനൂപ്, പ്രധാനാദ്ധ്യാപകൻ വി അനിൽ, പാടശേഖര സമിതി കൺവീനർ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ദാമോദരൻ സ്വാഗതവും എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ആർ സീന നന്ദിയും പറഞ്ഞു.
ഫോട്ടോ: കുട്ടികളുടെ കാർഷികാഭിരുചിയിൽ ജാനകീ വയലിൽ നടത്തിയ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു.