ബാലുശ്ശേരി :കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി മൂലം ഉള്ളിയേരി പാലോറ ബസ്റ്റോപ്പ് മുതൽ ബസ്റ്റാൻഡ് പരിസരം വരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് മൂലം വ്യാപാരികൾക്കുണ്ടായ ദുരിതത്തിന്
അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല കമ്മിറ്റി ബന്ധപ്പെട്ടവരോട് അവശ്യപ്പെട്ടു.നവീകരണ പ്രവൃത്തിയിലെ അപാകതയും അനാസ്ഥയുമാണ്
വെള്ളക്കെട്ടിന് കാരണം. കലവർഷം ശക്തി പ്രാപിക്കുന്നതിനു മുമ്പായി ഇപ്പോഴുള്ള അപാകത പരിഹരിച്ചു ഡ്രയ്നേജിന്റെ പണി പൂർത്തിയാക്കി വ്യാപാര സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി എം സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി പി.ആർ രഘുത്തമൻ ,പി.പി വിജയൻ, ഷാജി വീര്യമ്പ്രം , സി.കെ കോയ എന്നിവർ പ്രസംഗിച്ചു.