മുക്കം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് മികച്ച നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിന് കൃഷിഭവൻ പരിസരത്ത് കാർഷിക നഴ്സറി പ്രവർത്തനമാരംഭിച്ചു. മുക്കംനഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. കാർഷിക യന്ത്രവത്കരണ സ്പെഷ്യൽ ഓഫീസർ ഡോ.യു. ജയ്കുമാരൻ മുഖ്യാത്ഥിയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ മുഹമ്മദ് അബ്ദുൽ മജീദ്,റുബീന, പ്രജിത പ്രദീപ് ,കൗൺസിലർമാരായ ഗഫൂർ കുരുല്ലുരുട്ടി, പി.ജോഷില, കാർഷിക കർമ്മ സേന പ്രസിഡൻ്റ് എം.ഗോവിന്ദൻ കുട്ടി, ഭാസ്രൻ കരണങ്ങാട്ട്, കെ.സുന്ദരൻ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ഡോ.പ്രിയ മോഹൻ സ്വാഗതവും അസി. കൃഷി ഓഫീസർ അബ്ദുൽകരിം നന്ദിയും പറഞ്ഞു. മികച്ച ഇനം മാവിൻതൈകൾ, പിലാവിൻ തൈകൾ, മറ്റു ഫലവൃക്ഷ തൈകൾ, അലങ്കാര ചെടികൾ തുടങ്ങിയവവ ലഭിക്കുന്നതാണ്.