yyyyyyyy
ജനകീയ അയൽപക്കവേദിയുടെ 14ാം വാർഷികാഘോഷം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : ജനകീയ അയൽപക്കവേദിയുടെ 14ാം വാർഷികാഘോഷം ആഴ്ചവട്ടം സമൂഹമന്ദിരത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഷിജു അദ്ധ്യക്ഷത വഹിച്ചു.

പ്രവർത്തകരായ ടി.കെ. ശിവരാമൻ, തട്ടാങ്കണ്ടി കനകാംബരൻ എന്നിവരെ വാർഡ് കൗൺസിലർ എൻ.സി. മോയിൻകുട്ടി അനുമോദിച്ചു. പൂത്താങ്കണ്ടി പ്രദീപ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു. മുൻ പ്രസിഡന്റ് ടി.കെ.ശിവരാമൻ, വളപ്പിൽ അബ്ദുസലാം, ടി.കനകാംബരൻ, കെ.സന്തോഷ്മെൻ, ഇയാസുദ്ധീൻ എന്നിവർ പ്രസംഗിച്ചു. ഒറ്റയിൽ അബ്ദുൾ അസീസ്, എൻ.ഹരീന്ദ്രലാൽ, നിഖിൽ പ്രകാശ്, എം.ജോണി, കമർഭാൻ, മുബീന എന്നിവർ പങ്കെടുത്തു.