കുറ്റ്യാടി :മലയോര മേഖലയിലെ കാട്ടുമൃഗശല്യം തടയാൻ വനം വകുപ്പ് നട പടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ജൂൺ 2ന് പത്ത് മണിക്ക് കേരള കോൺഗ്രസ് (എം) നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തുമെന്ന് ജില്ല പ്രസിഡന്റ് ടി.എം ജോസഫ്, ജില്ല സെക്രട്ടറി ബോബി മുക്കൻ തോട്ടവും അറിയിച്ചു. നാളീകേരത്തിന്റെ വിലയിടിവും കർഷകരെ പ്രയാസപ്പെടുത്തുകയാണ്. 32 രൂപയ്ക്ക് നാളീകേരം സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കാട്ടാന കൃഷി നാശം വരുത്തിയ വാളുക്ക്, വായാട്, പശുക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ ജില്ല പ്രസിഡന്റ് ടി.എം ജോസഫ്, സംസ്ഥാന സമിതി അംഗം റോബിറ്റ് പുതുകുളങ്ങര, ജില്ല ജനറൽ സെക്രട്ടറി ബോബി മൂക്കൻതോട്ടം, ആന്റണി ഇരൂരി, സി ജോ വടക്കേൻ തോട്ടം, നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണിഞെഴുകും കാട്ടിൽ, സി.സിവിൽസൻ, ജോയി പന്നിമലകുന്നേൽ, അൽഫോൺസ റോബിൻ എന്നിവർ പ്രസംഗിച്ചു.