img20220525
പ്രിയദർശിനി സോഷ്യൽ വെൽഫെർ സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച ആസ്റ്റർ ലാബ്സ് മുക്കം നരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: പ്രിയദർശിനി പ്രവാസി സോഷ്യൽ വെൽഫെയർ സൊസൈറ്റി മുക്കത്ത് "ആസ്റ്റർ ലാബ്സ് " രോഗീ പരിചരണ കേന്ദ്രം ആരംഭിച്ചു. ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പിന്റെ കോഴിക്കോട് ജില്ലയിലെ ആദ്യ കേന്ദ്രമാണ്. മുക്കം നഗരസഭാ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി.സ്മിത മുഖ്യാതിഥിയായി. ആസ്റ്റർ മിംസ് സി.ഇ.ഒ ലുഖ്‌മാൻ, മുഹമ്മദ്‌ ഫസൽ മണിയാട്ടുകുടിക്ക് ധാരണപത്രം കൈമാറി. പ്രജിത പ്രദീപ്‌, സത്യൻ മുണ്ടയിൽ, എം.ടി. അഷ്‌റഫ്‌, ചന്ദ്രൻ കപ്പ്യേടത്ത്, ശാന്താദേവി മൂത്തേടത്ത്, റീന പ്രകാശ്, വി.അലി എന്നിവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും വി.വീരാൻ കോയ നന്ദിയും പറഞ്ഞു.