ചേളന്നൂർ: ചേളന്നൂർ പഞ്ചായത്ത് ഐ.സി.ഡി.എസിനു കീഴിൽ ഈ വർഷംവിരമിച്ച അങ്കണവാടി ഹെൽപ്പർമാർക്ക് യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ പി.കെ.കവിത ഉദ്ഘാടനം ചെയ്തു. അങ്കണവാടി ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി എൻ.പി അദ്ധ്യക്ഷത വഹിച്ചു. ഫർസാന റൂബി കെ.എ മുഖ്യാത്ഥിയായി. ദാക്ഷായണി കെ, വിജയകുമാരി പി, പാത്തുമ്മ ഒപി, കമല കെ എന്നിവർക്ക് ഉപഹാരം നൽകി. ഷീബ ടി സ്വാഗതവും റീന പി നന്ദിയും പറഞ്ഞു.