കുറ്റ്യാടി: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്ത് ജാഗ്രത സമിതി ശിൽപശാല നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത അദ്ധ്യക്ഷത വഹിച്ചു. സി.പി.സജിത, ഹേമ മോഹൻ,വിജ ഒതയോത്ത്, വി.ജെ.ക്ലാര,പി.എം. മിനി എന്നിവർ പ്രസംഗിച്ചു