കോഴിക്കോട്: ആർട്ട് ഒഫ് ലിവിംഗിന്റെ നാൽപതാം വാർഷികത്തിന്റെ ഭാഗമായി സത്സംഗ് - 22 ഇന്ന് നടക്കും. തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ വൈകിട്ട് 4 മണി മുതൽ 8 മണി വരെ നടക്കുന്ന പരിപാടി ആർട്ട് ഒഫ് ലിവിംഗ് അന്താരാഷ്ട്ര ഡയറക്ടറും ശ്രീ ശ്രീ രവിശങ്കറിന്റെ പ്രഥമ ശിഷ്യനുമായ സ്വാമി സദ്യോജാത ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി പ്രശാന്ത് നായർ, കർമയോഗ നാഷണൽ എക്സിക്യുട്ടീവ് ബോർഡ് മെമ്പർ ബി.എസ്.ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. സത്സംഗിന് പിന്നണി ഗായിക ഡോ.സുധാ രഞ്ജിത് നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ ഡോ.സുധീർ അരവിന്ദ്, ജില്ലാസെക്രട്ടറി സുരേന്ദ്രൻ, മീര രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.