gramasbha
ചോറോട് ഗ്രാമപഞ്ചായത്ത് മത്സ്യ ഗ്രാമസഭ പ്രസിഡൻ്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ചോറോട് ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വർഷത്തിൽ മത്സ്യബന്ധനമേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് ആലോചിക്കാൻ മത്സ്യത്തൊഴിലാളികളുടെ ഗ്രാമസഭ ചേർന്നു. പഞ്ചായത്തടിസ്ഥാനത്തിലുള്ള മത്സ്യ ഗ്രാമസഭ ചോറോട് എം.എസ്.യു.പി സ്ക്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്യാമള കൃഷ്ണാർപിതം പ്രസംഗിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ കരട് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.പഞ്ചായത്ത് മെമ്പർമാരായ ആബിദ ,സവിത, പ്രിയങ്ക, ലളിത, കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ദീപു, എ.എസ്.ഐ സജീവൻ, ഫിഷറീസ് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ സംബന്ധിച്ചു. പഞ്ചായത്തംഗം അബൂബക്കർ സ്വാഗതവും കോർഡിനേറ്റർ ഷിബി നന്ദിയും പറഞ്ഞു.