കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇന്റേണൽ മെഡിസിൻ 22ാം വാർഷിക സമ്മേളനം ഇന്നും നാളെയും ഐ.എം.സി.എച്ച് ഗോൾഡൻ ജൂബിലി ബ്ലോക്ക് നിള ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടുദിവസമായി നടക്കുന്ന സമ്മേളനത്തിൽ 400ഓളം ഡോക്ടർമാർ പങ്കെടുക്കും. തുടർപഠന വിദ്യാഭ്യാസമെന്ന നിലയിലാണ് സമ്മേളനം. വാർത്താ സമ്മേളനത്തിൽ ഡോ.ഇ.ഡാനിഷ്, ഡോ.ജയേഷ് എന്നിവർ പങ്കെടുത്തു.