പേരാമ്പ്ര: വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴി റോഡിൽ
പന്തിരിക്കര പള്ളിക്കുന്നിൽ കുടിവെള്ള പൈപ്പുപൊട്ടി ശുദ്ധജലം പാഴാകുന്നതായി പരാതി. പ്രദേശത്ത് മൂന്ന് സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത്. ഇതോടൊപ്പം ഇവിടെ പതിവായി തള്ളുന്ന
മാലിന്യ നിക്ഷേപം വെള്ളത്തിൽ കലരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രദേശത്തെ നിരവധി സ്ഥലങ്ങളിലാണ് ഈ കുടിവെള്ളമെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഹോട്ടൽ ഫാസ്റ്റ് ഫുഡ് മാലിന്യങ്ങൾ ഈ ഭാഗങ്ങളിൽ തള്ളിയത് നാട്ടുകാർക്കും കാൽനടയാത്രക്കാർക്കു ദുരിതമായിരിക്കുകയാണ്. പ്രദേശത്ത് നിരന്തരം കോഴി മാലിന്യങ്ങൾ, അറവ് മാലിന്യങ്ങൾ, കക്കൂസ് മാലിന്യ മുൾപ്പടെ തള്ളുന്നത് പതിവായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. മേഖലയിൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു