ഫറോക്ക്: സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയുടെ ഭാഗമായി നവസംരംഭകരെ കണ്ടെത്തുന്നതിന് കടലുണ്ടിയിൽ ശിൽപ്പശാല നടത്തി. പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നശിൽപ്പശാല മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.കെ.ശിവദാസൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. ബാബു മാളിയേക്കൽ,
ടി.കെ.റുഷ്ദ , ജില്ലാ വ്യവസായ വികസന ഓഫീസർ കെ.ഷിനോജ് എന്നിവർ ക്ലാസെടുത്തു. ജില്ലാ വ്യവസായ വികസന ഓഫീസർ വി.മുഹമ്മദ് സ്വാഗതവും അക്ഷയ് അരവിന്ദ് നന്ദിയും പറഞ്ഞു.