ഫറോക്ക്: കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഏകദിന കലാപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രവി പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ റംല പുത്തലത്ത്, സെയ്തലി ,ബി.ഡി ഒ ചന്ദ്രൻ , അംഗങ്ങളായ ജയദേവൻ, രേഷ്മ, കൺവീനർ ആതിര എന്നിവർ പ്രസംഗിച്ചു.