ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പരിധിയിലെ ഹയർസെക്കൻഡറി 2018-19 തുല്ല്യതാപരീക്ഷ വിജയികളുടെ സംഗമം സംഘടിപ്പിച്ചു. മുൻ പ്രിൻസിപ്പാൾ എം.കെ.ഗണേശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനീഷ് കാപ്പിയിൽ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് ബീന കരുമല അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ പ്രേരക്മാരായ ഷീല, ലളിത സിന്ധു, വേലായുധൻ പഠിതാക്കളായ ശോഭ,ജമാൽ,ഷീബ,റീത്ത,സിന്ധു,ജനീഷ്,നിഷിൽ,ഷൈനി എന്നിവർ നേതൃത്വം നൽകി.സാബിത്, അനീഷ് എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു സംഗമം സംഘടിപ്പിച്ചത്.