കൊയിലാണ്ടി: സ്വർണം വാങ്ങാനെന്ന വ്യാജേന ജുവല്ലറിയിൽ എത്തിയ യുവാവ് രണ്ടര പവൻ മോഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണ് പഴയ ബസ് സ്റ്റാൻഡിന് പുറകിലുള്ള ജയരാജന്റെ ഉടമസ്ഥയിലുള്ള ജെയ് ആർ ഫാഷൻ ജുവല്ലറിയിൽ മോഷണം നടത്തിയത്. സ്വർണ്ണം നോക്കിയതിന് ശേഷം മകളുമായി വരാമെന്ന് പറഞ്ഞു മോഷ്ഠാവ് കുട നിവർത്തി സ്വർണ്ണം കവറിന്റെ മുകളിൽ വെച്ച് എടുക്കുകയായിരുന്നു. ഇയാൾ പോയതിന് ശേഷമാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപെട്ടത്.കൊയിലാണ്ടി സി.ഐ എൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി സി സി.ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി.