lockel
പടം : കടലുണ്ടിയിൽ ഫ്യൂച്ചർ വാർഡുതല ക്യാമ്പിൻ്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് വി അനുഷ ഉദ്ഘാടനം ചെയ്യുന്നു.

കടലുണ്ടി: ബേപ്പൂർ ഡവലപ്മെന്റ് മിഷൻ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഫ്യൂച്ചറിന്റെ കടലുണ്ടി 9-ാം വാർഡ് ക്യാമ്പ് കമ്യൂണിറ്റി ഹാൾ പരിസരത്ത് നടന്നു . സമാപന സമ്മേളനം കടലുണ്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി അനുഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.എസ്. അജിത അദ്ധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശൈലജ സമ്മാനങ്ങൾ നൽകി. പിലാക്കാട്ട് ഷൺമുഖൻ, ബിന്ദു പച്ചാട്ട്, കെ.എ.അരവിന്ദകുമാർ, കൺവീനർ പി സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. ആർ.പിമാരായ ഒ.സുരേഷ്, അജിഷ, ഭാഗ്യശ്രീ എന്നിവർ നേതൃത്വം നൽകി. കലാകാരൻ കൃഷ്ണദാസ് വല്ലാപ്പുന്നി നാടൻപാട്ടുകൾ അവതരിപ്പിച്ചു.