കുറ്റ്യാടി: കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനവിനെതിരെ കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ അടുപ്പ് കൂട്ടൽ സമരം നടത്തി. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്ങോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. കായക്കൊടി മണ്ഡലം പ്രസിഡന്റ് പിപി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ഒ.പി മനോജ്,അനന്തൻ കിഴക്കയിൽ, ആർ .സജീവൻ, ഒ രവീന്ദ്രൻ ,ശ്രീധരൻ എൻ കെ,സന്ധ്യ കരണ്ടോട്,സജിഷ എടക്കുടി,അസീസ് തളിയിൽ,സലീം എടോത്ത് കണ്ടി, സീമ വിജയൻ എന്നിവർ പ്രസംഗിച്ചു.