award
അവാർഡ്

കോഴിക്കോട്: ഖത്തറിലെ പ്രവാസി സാംസ്കാരിക സംഘടനയായ ജോൺ എബ്രഹാം സാംസ്‌കാരിക വേദിയുടെ 2019ലെ ജോൺ എബ്രഹാം പ്രവാസി അവാർഡ് ചലച്ചിത്ര സംവിധായകൻ മനോജ്‌ കാനയ്ക്ക് നാളെ സമ്മാനിക്കും. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ വൈകിട്ട് 4 മണിയ്ക്ക് നടക്കുന്ന ചടങ്ങിൽ നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ സമ്മാനദാനം നിർവഹിക്കും. കൊവിഡ് നിയന്ത്രണങ്ങൾ മൂലം നീണ്ടു പോയ 2019ലെ അവാർഡാണ് ഇപ്പോൾ സമ്മാനിക്കുന്നത്. 50000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ വി.കെ.ശ്രീരാമൻ ജോൺ അനുസ്മരണ പ്രഭാഷണം നടത്തും. സംവിധായകൻ മനോജ് കാന പ്രസംഗിക്കും.