pravasi
കേരള പ്രവാസി

നാദാപുരം: കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം ഇന്ന് രാവിലെ കല്ലാച്ചി നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്യും. 375 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളത്തിന്റെ ഭാഗമായി വനിതാ സംഗമം, ആഗോള പ്രവാസി സംഗമം, രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചതായി പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രൻ, സ്വാഗതസംഘം ജനറൽ കൺവീനർ എരോത്ത് ഫൈസൽ, ടി.കെ.കണ്ണൻ, എൻ.ഗോവിന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.