രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് രാമനാട്ടുകര അങ്ങാടിയിൽ സ്ഥാപിച്ച കാമറകൾ നഗര സഭക്ക് സമർപ്പിച്ചു. മൂന്ന് ലക്ഷത്തിലധികം തുക ചെലവഴിച്ചാണ് ആദ്യഘട്ടത്തിൽല 9 കാമറകൾ സ്ഥാപിച്ചത്. 32 കാമറകൾ സ്ഥാപിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ നടത്തിയ ഷോപ്പിംഗ് ഫെസ്റ്റിവലിൽ മിച്ചം വന്ന തുക ഉപയോഗിച്ചാണ് കാമറകൾ സ്ഥാപിച്ചത്. രാമനാട്ടുകര അങ്ങാടിയിൽ നടന്ന ചടങ്ങ് നഗരസഭാ അദ്ധ്യക്ഷ ബുഷറ റഫീഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലി പി ബാവ അദ്ധ്യക്ഷത വഹിച്ചു ,പൊലീസ് അസി. കമ്മിഷ്ണർ പി.കെ രാജു ,മുഖ്യാഥിതിയായി. നഗരസഭാ വൈസ് ചെയർമാൻ കെ സുരേഷ്, മുൻ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ലത്തീഫ്, കൗൺസിലർമാരായ കെ സലീം ,കെ ജയ്സൽ, യൂണിറ്റ് ജനറൽ സെക്രട്ടറി പി.എം അജ്മൽ, കെ ശിവദാസ്, എം.കെ സമീർ എന്നിവർ പ്രസംഗിച്ചു.