പേരാമ്പ്ര: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ ആരംഭിച്ച രണ്ട് ദിവസത്തെ റോബോട്ടിക് ചാംമ്പ്യൻഷിപ്പ് ശില്പശാല സമാപിച്ചു. കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ) എ ന്ന നൂതന ആശയത്തിന്റെ സമന്വയത്തിലൂടെ കുട്ടികൾക്ക് റോബോട്ടിക് സാങ്കേതിക വിദ്യയുടെ ബാലപാഠങ്ങൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് റോബോട്ടിക് ചാംമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത് . സ്കൂൾ അടൽ ടിങ്കറിങ് ലാബ് സംഘടിപ്പിച്ച വാർഷിക ശില്പശാലയിൽ പഞ്ചായത്തിലെ നാല് യു പി സ്കൂളുകളിൽ നിന്നായി 20 കുട്ടികൾ പങ്കെടുത്തു . റോബോട്ടുകളുടെ പ്രോഗ്രാമിങ്, പ്രവർത്തനം എന്നിവയിൽ പരിശീലനം നൽകി വി.കെ റിയാസ്, റോബോട്ടിക്സ് & എ ഐട്രൈയ്നർ പി മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ കീഴ്പ്പയ്യൂർ എ യു പി സ്കൂൾ വിജയികളാവുകയും, ജി വി എച്ച് എസ്സ് എസ്സ് മേപ്പയ്യൂർ റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.അടൽ ടിങ്കറിങ് ലാബ് മെന്റർ മിനിമോൾ .വി.എം കോ-ഓഡിനേറ്ററായിരുന്നു.