4
ഹൈവേ

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ ഒരു റീച്ച് കൂടി പ്രവൃത്തി തുടങ്ങുന്നു. തലയാട് -മലപ്പുറം റീച്ചാണ് പ്രവൃത്തി ആരംഭിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. 48 കോടി രൂപ ചെലവിൽ ആധുനിക ഗതാഗത സംവിധാനമാണ് ഒരുക്കുന്നതെന്നും തിരുവമ്പാടി മണ്ഡലത്തിൽ മൂന്ന് റീച്ചുകളായാണ് മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്നതെന്നും ലിന്റോ ജോസഫ് എം.എൽ.എ പറഞ്ഞു. ആദ്യം പ്രവൃത്തി ആരംഭിച്ച കോടഞ്ചേരി -കക്കാടംപൊയിൽ റീച്ച് പ്രവൃത്തി അവസാന ഘട്ടത്തിലാണ്. മലപ്പുറം -കോടഞ്ചേരി റീച്ചിന്റെയും പ്രവൃത്തി ഉടൻ ആരംഭിക്കാനാവുമെന്ന് എം.എൽ.എ പറഞ്ഞു.