കുറ്റ്യാടി: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കാവിലുംപാറ ഗവ.ഹൈസ്കൂളിൽ 3കോടി രൂപയുടെ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോട് നിർമ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. നാദാപുരം എം.ൽ.എ. ഇ.കെ വിജയൻ ശിലാ ഫലകം അനാഛാദനം ചെയ്യും.