1
നാടക

കോഴിക്കോട്: എടക്കര എ.എസ്.വി.യു.പി സ്‌കൂളിൽ സമ്മർ ക്യാമ്പിന്റെ ഭാഗമായി നാടക നാടൻപാട്ട് ശിൽപശാല സംഘടിപ്പിച്ചു. നാടക ക്ലാസിന് നാടകകൃത്തും സംവിധായകനുമായ ഷിബു മുത്താട്ട് നേതൃത്വം നൽകി. നാടൻപാട്ട് നാട്ടറിവ് ക്ലാസ് കവിയും ഫോക്‌ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര നയിച്ചു. നാടൻപാട്ട് കലാകാരിയും പൂർവ വിദ്യാർത്ഥിനിയുമായ ശ്രീനന്ദന ബി സജീഷ് പങ്കെടുത്തു.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ സി.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ പി.നിഷ സ്വാഗതവും കെ.പ്രജിന നന്ദിയും പറഞ്ഞു. ക്യാമ്പിൽ കുട്ടികളും രക്ഷിതാക്കളുമടക്കം നൂറോളം പേർ പങ്കെടുത്തു.