രാമനാട്ടുകര: മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ 'നമ്മൾ ബേപ്പൂർ' പദ്ധതിയിൽ കോഴിക്കോട് നാഷണൽ ഹോസ്പിറ്റലും കെ.എം.സി.ടി ദന്തൽ കോളേജും സംയുക്തമായി രാമനാട്ടുകര ഗവ.യു.പി സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. രാമനാട്ടുകര നഗരസഭ പരിധിയിലെ 424 പേർ ക്യാമ്പിലെത്തി. ആശ പ്രവർത്തകർ സി.ഡി.എസ് മെമ്പർമാർ, ജനപ്രതിനിധികൾ കനിവ് രാമനാട്ടുകര പ്രവർത്തകർ എന്നിവർ പങ്കെടുത്തു. നഗരസഭാ ചെയർപേഴ്സൺ ബുഷറ റഫീഖ്, വാഴയിൽ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. നമ്മൾ ബേപ്പൂർ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനമാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.