ch0rod
ചോറോട് ദിന്നശേഷി ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ് ഭിന്നശേഷി ഗ്രാമസഭ നടത്തി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷ എൻ തയ്യിൽ കരട് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.നാരായണൻ, ശ്യാമള പൂവ്വേരി, മെമ്പർമാരായ പുഷ്പമഠത്തിൽ, വി.പി.അബൂബക്കർ, മനീഷ് കുമാർ ടി പി, പ്രിയങ്ക, ലിസി പി, ഐ.സി ഡി എസ് സൂപ്പർവൈസർ സീന എന്നിവർ പ്രസംഗിച്ചു.