1

കോഴിക്കോട്: അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്, ഒളവണ്ണ മലബാർ ബൊട്ടാണിക്കൽ ഗാർഡനുമായി സഹകരിച്ച് നാളെ ജൈവ വൈവിദ്ധ്യ ഗ്രാമസഭ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി.റീന അദ്ധ്യക്ഷത വഹിക്കും. മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന ഗ്രാമസഭയിൽ ഫാറൂഖ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ.കെ.കിഷോർ കുമാർ, നിറവ് ഡയറക്ടർ ബാബു പറമ്പത്ത് എന്നിവർ ക്ലാസെടുക്കും.