രാമനാട്ടുകര: രാമനാട്ടുകര നഗരസഭ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി കാർഡ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 200ഓളം ഭിന്നശേഷിക്കാർ പങ്കെടുത്തു നഗരസഭാ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം  ചെയ്തു . സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി.എം.പുഷ്പ, പി.കെ.അബ്ദുൽ ലത്തീഫ്, കൗൺസിലർമാരായ പി.കെ.സജ്‌ന, സി.ഗോപി, അഫ്സൽ, ജയ്സൽ, പുഷ്പ, ഗീത, ഐ.സി.ഡി.എസ് സൂപ്പർവൈസർ, വിവിധ അക്ഷയ കേന്ദ്രം പ്രതിനിധികൾ,  ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി  എന്നിവർ പങ്കെടുത്തു.