കൊടിയത്തൂർ: മുസ്ലിം യൂത്ത് ലീഗ് ചുള്ളിക്കപറമ്പ് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ഫിറോസ് - ഉനൈസ് സ്മൃതി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ചാലഞ്ചേഴ്സ് ചെറുവാടി ചാമ്പ്യൻമാരായി. ഫൈനലിൽ ടി.പൈക്കോ ചെറുവാടിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് പുറായിൽ കളിക്കാരെ പരിചയപ്പെട്ടു. വിജയികൾക്കുള്ള ചാലിൽ മമ്മദ് മാസ്റ്റർ ട്രോഫി വാലുമ്മൽ മമ്മദ് കുട്ടിയും കൊന്നാലത്ത് മമ്മദും ചേർന്ന് സമ്മാനിച്ചു. ഷരീഫ് അക്കരപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഷാബൂസ് അഹമ്മദ്,പി.ജി.മുഹമ്മദ്, എസ്.എ.നാസർ, വി. പി.എ.ജലീൽ, ഇ.എ.നാസർ, ടി.ടി. അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.