പേരാമ്പ്ര:പേരാമ്പ്ര സൗഹൃദ വേദിയുടെ മുപ്പത്തഞ്ചാം വാർഷികാഘോഷം ഇന്ന് പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഹോമിൽ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും .പ്രസിഡൻ്റ് എരവട്ടൂർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡോക്ടർ പിയൂഷ് എം നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. എ.കെ ചന്ദ്രൻ , കനക ദാസ് പേരാമ്പ്ര ,ബാലചന്ദ്രൻ പാറച്ചോട്ടിൽ എന്നിവർ പങ്കെടുക്കും. പി.കെ രാഘവൻ കലാനിലയം ഭാസ്കരൻനായർ, അരിക്കുളംപ്രഭാകരൻ വി.കെ ചന്തു, ചക്രപാണി കുറ്റ്യാടി, ശൈലജ പേരാമ്പ്ര എന്നിവരെ ആദരിക്കും. കവിയരങ്ങ് നാടൻപാട്ട് മാജിക് ഷോ എന്നിവയും ഉണ്ടായിരിക്കും.