kunnamangalam-news
ശുചീകരണം നടത്തിയ നടപ്പാത

കുന്ദമംഗലം: ഇനി കുന്ദമംഗലം അങ്ങാടിയിലെ നടപ്പാതയിലൂടെ പാമ്പിനേയും മറ്റും പേടിക്കാതെ നടക്കാം. ബസ് സ്റ്റാൻഡിന് മുമ്പിലെ കാട് മൂടിയ നടപ്പാതയാണ് അധികൃതർ വെട്ടിവെടുപ്പാക്കിയത്. കാട്കകയറിയ നടപ്പാതയെപ്പറ്റി കേരള കൗമുദിയിൽ വാർത്ത വന്നിരുന്നു. കുന്ദമംഗലം എ.യു പി സ്ക്കൂളിന് മുമ്പിലെ നടപ്പാതയിലായിരുന്നു കൂടുതൽ കാട് കയറിയിരുന്നത്. സ്ക്കൂൾ തുറക്കുന്നതിന് മുമ്പ് ശുചീകരണം നടത്തിയത് എറെ പ്രയോജനകരമായി.