കോഴിക്കോട്: ചേളന്നൂർ ഇരുവള്ളൂർ ഗവ.യു.പി.സ്‌കൂളിന് നരിക്കോട്ട് ജാനകി അമ്മയുടെ കുടുംബം വിട്ടുനൽകിയ ഭൂമിയുടെ പ്രമാണം വനം മന്ത്രി എ.കെ ശശീന്ദ്രൻ ഏറ്റുവാങ്ങി. മൈതാനം നിർമിക്കുന്നതിനായി 30 സെന്റ് സ്ഥലമാണ് നൽകിയത്. സ്‌കൂളിലെ സയൻസ് പാർക്ക് ഉദ്ഘാടനവും മഴവെള്ള സംഭരണി ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ അദ്ധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ മുഖ്യാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.പി നൗഷീർ എൻഡോവ്‌മെന്റ് വിതരണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.കെ കവിത എൽ. എസ്.എസ് ജേതാക്കളെ അനുമോദിച്ചു. ഹെഡ്മിസ്ട്രസ്സ് എം.കെ റാണി ഷർമിള റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റസിയാ തോട്ടായി ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്യോത്സന എസ്.വി, ഗ്രാമപഞ്ചായത്ത് അംഗം വി.പി സത്യഭാമ, മടവൂർ ഗ്രാമ പഞ്ചായത്ത് അംഗം എം.പി ബാബു, എസ്. എസ്. കെ ചേളന്നൂർ ബി. പി. സി ഡോ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ടി. വനമാലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. കെ ഷഫീന നന്ദിയും പറഞ്ഞു.