പേരാമ്പ്ര : പകർച്ചവ്യാധിരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേപ്പയൂർ ടൗണിൽ ശുചിത്വ ഹർത്താൽ ആചരിച്ചു. ടൗണിലെ എല്ലാ കച്ചവടക്കാരും 3 മണിക്കൂർ കടകളടച്ച് പരിസരവും ശുചീകരിച്ചു. ടൗണിലെ മോട്ടോർ തൊഴിലാളികൾ ബസ് സ്റ്റാൻഡ്, ടാക്സി സ്റ്റാന്റ് പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് അംഗങ്ങളുംഹരി തകർമ്മസേന അംഗങ്ങളും പങ്കാളികളായി. ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച "ഒരുക്കം 22 ' പദ്ധതിയുടെ ഭാഗമായി നേരത്തെ പഞ്ചായത്തിലെ എല്ലാ വീടുകളും പരിസരങ്ങളും വീട്ടുകാർ തന്നെ ശുചീകരിച്ചിരുന്നു. പഞ്ചായത്തിലെ 17 വാർഡുകളിലും അയൽസഭ അടിസ്ഥാനത്തിൽ പൊതു സ്ഥലങ്ങൾ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. വാർഡു കളിലെ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധി കളും, വാർഡ് വികസന സമിതി കൺവിനർ, അയൽസഭ ഭാരവാഹികളും നേതൃത്വം നൽകി. ടൗണിലെ ശുചീകരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. കമ്മന ഷംസുദീൻ, നാരായണൻ, സി.എം. സത്യൻ , കെ.കെ റീജ,ജെ.എച്ച്.ഐ പ്രജീഷ്, വി.ഇ.ഒ.മാരായ രതീഷ്, വിപിൻ , ആസൂത്രണ സമിതി വൈസ് ചെയർമാൻ എൻ.കെ. സത്യൻ എന്നിവർ പ്രസംഗിച്ചു. ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി നന്ദി രേഖപെടുത്തി