പേരാമ്പ്ര: ചെറുകാട് സ്മാരക ഗ്രന്ഥാലയം എരവട്ടൂർ ബാലവേദിയുടെ നേതൃത്വത്തിൽ അവധിക്കാല ചിത്രരചന -അഭിനയ പരിശീലനത്തിനായി 'കളി ആട്ടം ' ഏകദിന ക്യാമ്പ് നടത്തി. നാടക പ്രവർത്തകൻ ദിലീപ്ശ്രീ പരിപാടിയും ലിറ്റിൽ തിയേറ്റർ ഗ്രൂപ്പിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ചിത്രകാരൻ റെജികുമാർ , ഷിനിത് മാളവിക ,നിധിൻ മാധവ് ഒഞ്ചിയം എന്നിവർ നേതൃത്വം നൽകി .ഗ്രന്ഥാലയം സെക്രട്ടറി പികെ.ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് അമ്മത് കോങ്ങോട് ,പികെ.ഷൈജു, ലെന ഷൈൻ എന്നിവർ പ്രസംഗിച്ചു.