img20220529
വ്യാപാരി വ്യവസായി ഏകോപന സമിതി കൂടഞ്ഞി യൂണിറ്റ് ജനറൽ ബോഡി യോഗം അഷ്റഫ് മുത്തേടത്ത് ഉപ്ഘാടനം ചെയ്യുന്നു

കൂടരഞ്ഞി : വഴിയോര കച്ചവടം നിയന്ത്രിക്കാൻ നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കൂടരഞ്ഞി യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ പാതിപറമ്പിൽ അദ്ധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പോൾസൺ അറക്കൽ, പി. പ്രേമൻ, പി.പി.അബ്ദുൽ മജീദ്, ജോസഫ് പയ്യമ്പള്ളി, ജിൽസ് പെരിഞ്ചേരി, സ്റ്റാൻലി ജോർജ്, ജോൺസൺ തോണക്കര,ഷുക്കൂർ, ഷൈജു കോയിനിലം, ജിനേഷ് തെക്കനാട്ട്, ജെറിന റോയ്, രമണി ബാലൻ, അഷ്‌റഫ്‌ കപ്പേടത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മുഹമ്മദ്‌ പാതിപറമ്പിൽ(പ്രസിഡന്റ്‌ )സ്റ്റാൻലി ജോർജ്(സെക്രട്ടറി) ജോൺസൺ തോനക്കര(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.