ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം പേരാമ്പ്ര: പേരാമ്പ്ര ചക്കിട്ടപാറ റൂട്ടിലെ താനിക്കണ്ടി പുഴ ചെക്ക്ഡാം റോഡിൽ ഗതാഗതം

പുനഃസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം. നിരവധി വീട്ടുകാരും കടവിലെത്തുന്നവരും

ആശ്രയിക്കുന്ന ചെക്ക്ഡാം വഴിയുള്ള പഴയ പി.ഡബ്ല്യു.ഡി റോഡ് തകർന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്. റോഡിലെ മെറ്റൽ ഇളകി 200 മീറ്ററിലധികം ദൂരത്തിൽ കുണ്ടുംകുഴിയുമായി കാൽ നടയാത്രപോലും നടത്താനവാത്ത അവസ്ഥയിലാണ്. പഴയ പി.ഡബ്ല്യു.ഡി ചെക്ക്ഡാം റോഡ് ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഫോട്ടോ: താനിക്കണ്ടിപുഴ ചെക്ക്ഡാം റോഡ്