img20220529
മൃത ദേഹാവശിഷ്ടം തിരുവമ്പാടി പൊലീസ് ഇൻക്വസ്റ്റ് നടത്തുന്നു

തിരുവമ്പാടി: തിരുവമ്പാടി റബർ എസ്റ്റേറ്റിൽ കാടുമൂടിയ വാപ്പാട്ട് പ്രദേശത്ത് മൃതദേഹാവശിഷ്ടം കണ്ടെത്തി. അസ്ഥികൾ ചിതറിക്കിടക്കുന്ന നിലയിലും തലയോട്ടി അതിനടുത്തുമായാണ് കണ്ടെത്തിയത്. നാലുമാസമെങ്കിലും പഴക്കമുണ്ടാവുമെന്ന് കരുതുന്നു. അടുത്തുള്ള മരത്തിൽ കുരുക്കിട്ട നിലയിൽ തുണിയും തൂങ്ങിക്കിടക്കുന്നുണ്ട്. വിറക് ശേഖരിക്കാൻ എത്തിയവരാണ് ശനിയാഴ്ച അസ്ഥികൂടവും തലയോട്ടിയും കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് തിരുവമ്പാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫോറൻസിക് പരിശോധനയ്ക്ക് ഹാജരാക്കി. ഡി.എൻ.എ അടക്കം കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമേ വിവരങ്ങൾ അറിയാനാകൂ. സമീപ പ്രദേശത്തുനിന്നും കാണാതായ ആളുകളുടെ ലിസ്റ്റ് എടുക്കുന്നുണ്ടെന്നും നാലുമാസം മുമ്പ് കാണാതായ ആളാണോ എന്ന് സംശയിക്കുന്നുണ്ടെന്നും തിരുവമ്പാടി എസ്.ഐ കെ.കെ ഹാഷിം പറഞ്ഞു.