കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്നലെ 'സർവ്വ വിഘ്‌നഹര വിനായക പൂജ' നടത്തി. സർവ്വ വിഘ്‌ന നിവാരണത്തിനും സർവ്വാഭീഷ്ട സിദ്ധിക്കും വേണ്ടിയാണ് 'സർവ്വ വിഘ്‌നഹര വിനായക പൂജ'' നടത്തിയത്. ക്ഷേത്രം മുഖ്യ പുരോഹിതൻ ബ്രഹ്മശ്രീ. ബാലസുബ്രഹ്മണ്യ ശർമ്മ 'സർവ്വ വിഘ്‌നഹര വിനായക പൂജക്ക്' മുഖ്യ കാർമ്മികത്വം വഹിച്ചു.