കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല കുടുംബ സംഗമം നടത്തി. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം വി.പി. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ.ശൈലേഷ്, പട്ടോത്ത് ശ്രീനിവാസൻ, ടി.സി അബ്ദുൽ റസാക്ക്, പി .സുകുമാരൻ, എൻ. അജിത് കുമാർ എൻ.പ്രേംജിത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വായനശാല ഓർക്കസ്ട്ര വിഭാഗത്തിന്റെ ഗാനമേളയും അരങ്ങേറി.