കോഴിക്കോട് : സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൂർണ്ണമായി ഒഴിവാക്കണമെന്നും ശാസ്ത്രീയ ചിന്തകൾ ആരംഭിക്കണമെന്നും കോഴിക്കോട് എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ആവശ്യപ്പെട്ടു.
പലവിധ ഭിന്നത സൃഷ്ടിക്കുന്നവർ അതിനപ്പുറമായി ഒന്നും ചിന്തിക്കുന്നില്ലെന്ന് യുക്തിചിന്തകൻ ആരിഫ് ഹുസൈൻ തെരുവത്ത് പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയും ഗ്രെഗർ സാംസയും എന്ന വിഷയത്തിൽ സി.കെ.ഫൈസലും യൂണിഫോം സിവിൽകോഡ് എന്ന വിഷയത്തിൽ സി.രവിചന്ദ്രനും ക്ലാസ്സെടുത്തു. പ്രൊഫ. ടി.ജെ.ജോസഫ് , സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ , അസ്‌ക്കർ അലി , സുശീൽ കുമാർ എന്നിവർ പാനൽ ചർച്ച നയിച്ചു.