mdit
m.dasan

കോഴിക്കോട്: എം.ദാസൻ സഹകരണ എൻജിനിയറിംഗ് കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സിവിൽ എൻജിനിയറിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സിവിൽ എൻജിനിയറിംഗിൽ ദേശീയ ശിൽപശാല സംഘടിപ്പിച്ചു. സിവിൽ എൻജിനിയറിംഗ് മേധാവി ഡോ.എസ്.ഷിക അദ്ധ്യക്ഷത വഹിച്ചു. എൻ.ഐ.ടി റിട്ട.പ്രൊഫസർ ഡോ.ബാലഗോപാൽ ടി.എസ്.പ്രഭു ഉദ്ഘാടനം ചെയ്തു. എംഡിറ്റ് സെക്രട്ടറി എ.കെ.മണി, പ്രിൻസിപ്പൽ ഡോ.പി.എം.മഹീശൻ, വൈസ് പ്രിൻസിപ്പൽ ഡോ.ഒ.അശോകൻ, ജയകുമാർ.പി, വിവേക്.ബി എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് അമ്പതോളം വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിച്ചു. ജൂൺ മൂന്ന്, നാല് തീയതികളിൽ എംഡിറ്റിൽ ടെക് ഫെസ്റ്റ് 'ആവിഷ്‌കാർ- 22' നടക്കും.