കോഴിക്കോട്: ജോൺ എബ്രഹാം പ്രവാസി പുരസ്കാരം ചലച്ചിത്ര സംവിധായകൻ മനോജ് കാനയ്ക്ക് ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ സമ്മാനിച്ചു. കെ.അജിത പ്രശസ്തി പത്രം കൈമാറി. പ്രൊഫ.ശോഭീന്ദ്രൻ കാഷ് അവാർഡ് സമ്മാനിച്ചു. വി.കെ.ശ്രീരാമൻ ജോൺ അനുസ്മരണ പ്രഭാഷണം നടത്തി. കുറഞ്ഞകാലം കൊണ്ട് കുറഞ്ഞ സിനിമകളിലൂടെ അടയാളപ്പെടുത്തിയ പ്രതിഭയാണ് ജോൺ എന്ന് വി.കെ.ശ്രീരാമൻ പറഞ്ഞു.
ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന ചടങ്ങിൽ ജൂറി പ്രതിനിധി ജി.പി.രാമചന്ദ്രൻ, കെ.ജെ.തോമസ്, അപ്പുണ്ണി ശശി, വി.എ.ബാലകൃഷ്ണൻ, അഹമ്മദ് പാതിരപ്പറ്റ എന്നിവർ പ്രസംഗിച്ചു. പ്രദോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.സി.ബീജ നന്ദി പറഞ്ഞു.